Thursday, August 6, 2020

യുദ്ധവിരുദ്ധ ഗാനം

 രചന  -    ജയലക്ഷ്‍മി അമ്മാൾ                            
സീനിയർ എസ് പി സി കേഡറ്റ്  എച്ച് എസ് വിഭാഗം   
 
ഇനിയൊരു യുദ്ധം വേണ്ട
ഇനിയൊരു യുദ്ധം വേണ്ട
നാഗസാക്കികളിനി വേണ്ട
ഹിരോഷിമകൾ ഇനി വേണ്ട
ഇനിയൊരു യുദ്ധം വേണ്ടിവിടെ
                           
പട്ടിണികൊണ്ടു മരിക്കും കോടി
കുട്ടികളലമുറ കൊൾകേ
കോടികൾകൊണ്ടു ബോംബുണ്ടാക്കാൻ
കാടൻമാർക്കേ കഴിയൂ
ഇനിയൊരു യുദ്ധം വേണ്ടിവിടെ
 
വിശ്വസമാധാനത്തിനു വേണ്ടി
വിശ്വവിവേകം കേഴുന്നിവിടെ
മർദ്ദിതർ പാടുന്നിവിടെ
ഇനിയൊരു യുദ്ധം വേണ്ടിവിടെ

സമത്വമിവിടെ പുലരട്ടെ
സാഹോദര്യം പുലരട്ടെ
മാനവജീവിത രീതി ഉയർത്തിയ
സ്വാതന്ത്യക്കൊടി പാറട്ടെ
ഇനിയൊരു യുദ്ധം വേണ്ടിവിടെ
                                    

No comments:

Post a Comment