പാവം പാവം ഡോഡോ പക്ഷി
(പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട ലേഖനം )
വൈഷ്ണവി .വി എ
( 7 ബി )
മനുഷ്യരുടെ അത്യാഗ്രഹം മൂലം വംശനാശം സംഭവിച്ച സാധു പക്ഷിയാണ് ഡോ ഡോ . ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന മൗറീഷ്യസ് ദ്വീപിൽ മാത്രം കാണപ്പെടുന്ന ഒരു ഒരു സവിശേഷ ഇനം പക്ഷിയാണ് ഡോഡോ. പ്രാവ് വർഗത്തിൽപ്പെട്ട ഡോഡോക്ക് പറക്കാൻ കഴിയുമായിരുന്നില്ല. ഒരു ഡോഡോ പക്ഷികൾ 12 മുതൽ 24 കിലോ വരെ തൂക്കം ഉണ്ടായിരുന്നു. 1507ൽ മൗറീഷ്യസ് ദ്വീപിൽ കപ്പലിറങ്ങിയ പോർച്ചുഗീസ് നാവികരിൽ നിന്നാണ് ഈ പക്ഷിയെ പറ്റി ആദ്യമായി പുറംലോകം മറിയുന്നത്. എന്നാൽ 1800 ഓടെ അതായത് കണ്ടുപിടിക്കപ്പെട്ട ഏതാനം 300 വർഷത്തിനകം തന്നെ വേട്ടയാടൽ മൂലം ഡോഡോക്ക് വംശനാശം സംഭവിച്ചു. മാംസമുള്ള ശരീരവും മന്ദഗതിയിലുള്ള
നടത്തവും ഈ സാധു ജീവിയെ വേട്ടക്കാരുടെ തോക്കിന്ഇരയാക്കി . മനുഷ്യരുടെ ദുര കാരണം വംശനാശം സംഭവിച്ച അനേകം ജീവികളിൽ ഒന്നു മാത്രമാണ് ഡോഡോ . ഡോഡോ പക്ഷിയുടെ വംശനാശം മൗറീഷ്യസിലെ ഒരു വൃക്ഷത്തിൻ്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി . കാൽവേറിയ മേജർ എന്നാണ് ഈ വൃക്ഷത്തിൻ്റെ പേര് . ഡോഡോ മരം എന്ന ഇരട്ടപ്പേര് കൂടി ഇതിനുണ്ട് . 1973ലെ കണക്ക് പ്രകാരം ഈ മരം 13 എണ്ണം മാത്രമാണ് ബാക്കിയുണ്ടായിരുന്നത് . ഇവയ്ക്ക് ആകട്ടെ മുന്നൂറിലധികം വർഷം പ്രായവും ഉണ്ട്. വാർഷിക വരകൾ ഇല്ലാത്തതിനാൽ ഈ പ്രായം വലിപ്പം അനുസരിച്ചുള്ള അനുമാനമാണ് . ഡോഡോ പക്ഷിയുടെ വംശനാശത്തിനു ശേഷം കാൽ വേരിയ മേജറിൻ്റെ ഒരൊറ്റ വിത്തു പോലും
മുളച്ചിട്ടില്ല . കാരണമെന്തെന്നാൽ ഡോഡോ പക്ഷിയുമായുള്ള പരസ്പര യോഗമാണ് ഇതിൻറെ വർദ്ധനവിന് സഹായിച്ചിരുന്നത്. ഈ വൃക്ഷത്തിൻറെ പഴങ്ങൾ ഡോ ഡോ പക്ഷിയുടെ ആഹാരമായിരുന്നു.
ഈ പഴങ്ങളുടെ തോട് വളരെ കട്ടിയുള്ള ആയിരുന്നു ഡോഡോ പക്ഷികൾ ഇവ കഴിച്ചതിനുശേഷം അവയുടെ ശരീരത്തിൽ ദഹനപ്രക്രിയക്ക് ശേഷം വിസർജ്യത്തിൽ നിന്നാണ് വിത്തുകൾ മുളച്ചിരുന്നത്.
എന്നിരുന്നാലും ഇന്നും ഈ മരം പൂർണമായും നശിച്ചിട്ടില്ല. ഇന്നും മൗറീഷ്യസിൽ ഇതിനെക്കുറിച്ചുള്ള പഠനങ്ങളും ഗവേഷണങ്ങളും നടന്നുവരുന്നു. കാൽ വേറെയാ മേജർ മരങ്ങളുടെ സംരക്ഷണത്തിനായി പരിസ്ഥിതി സംരക്ഷകർ അശ്രാന്തം പരിശ്രമിക്കുന്നു.
THANK YOU ALL
ReplyDeleteFOR CREATING SUCH A BEAUTIFUL PLATFORM FOR US.........