ജി.ജി.എച്ച് എസ് എസ് സാമൂഹൃശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 26/7/2021 - ൽ ഗൂഗിൽ മീറ്റ് വഴി ചാന്ദ്രദിനം ആചരിച്ചു . കാർഗിൽ വിജയ് ദിവസമായ തിനാൽ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാരെ സ്മരിച്ചു കൊണ്ട് മൗനം ആചരിച്ചാണ് പ്രോഗ്രാം ആരംഭിച്ചത്. കുമാരി കല്യാണി പി.എൻ -ന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ
പ്രോഗ്രാമിന് പ്രിൻസിപ്പാളിന്റെ അഭാവത്തിൽ സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ. അജയ്കുമാർ സാർ സ്വാഗതം ആശംസിച്ചു. എസ്. എം. സി ചെയർമാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിസിപ്പൽ എച്ച്.എം ശ്രീ വിൻസന്റ് സർ ഉദ്ഘാടനം നടത്തുകയും ചെയ്തു. ആദിശങ്കര ഏഷ്യനെറ്റ് young scientist award ജേതാവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ കുമാരി ഇഷാനി ആർ കമ്മത്ത് 'നാസാ യാത്രാ പങ്കിടൽ ' എന്ന വിഷയത്തിൽ തന്റെ നാസാ യാത്രയുടെ അനുഭവങ്ങൾ വളരെ രസകരമായി കുട്ടികളിൽ ജിജ്ഞാസ ഉണ്ടാക്കും വിധം അവതരിപ്പിച്ചു . നാസയിൽ പോയതും ചന്ദ്രന്റെ ഒരു കഷണം തൊട്ടതും അവിടത്തെ മറ്റു വിശേഷങ്ങളും അടങ്ങുന്ന പത്തു ദിവസത്തെ സന്ദർശനത്തെക്കുറിച്ച് ഇഷാനി ആർ കമ്മത്ത് ഉചിതമായ പ്രസന്റേഷനിലൂടെ സംസാരിച്ചു. ഇതു കണ്ടിരുന്ന കുട്ടികൾ തങ്ങളുടെ ഉള്ളിലുണ്ടായ സന്തോഷം പങ്കുവച്ചു.
കുട്ടികളുടെ കുഞ്ഞുകുഞ്ഞു സംശയങ്ങൾക്ക് ഇഷാനി മറുപടി നൽകി . തദവസരത്തിൽ അഡീഷണൽ എച്ച് എം ശ്രീ രാജേഷ് ബാബു . വി. സർ, സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ. ജെ അനിൽ കുമാർ സർ ,
യു പി വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ ഹലീമ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് Augmented reality യുടെ വിസ്മയ ലോകത്തിലേക്ക് ഏവരെയും കൂട്ടികൊണ്ടു പോകുന്നതായിരുന്നു കുമാരി ഗീത് മൽഹാറിന്റെയും കുമാരി ഗീതിക കൃഷ്ണന്റെയും അവതരണം. Phases of moon - നെ കുറിച്ചുള്ള അപർണ്ണ കെ രമണന്റെ യും Apollo 11 നെ പറ്റിയുള്ള കലാവേണിയുടെയും വീഡിയോ അവതരണം ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. മാനവരാശിയുടെ ബഹിരാകാശ സ്വപ്നങ്ങൾ അക്ഷരാർത്ഥത്തിൽ യാഥാർത്ഥ്യമായ ചരിത്ര മുഹൂർത്തം ലോകമാകെ ആചരിക്കുമ്പോൾ അനുഭവിച്ചറിഞ്ഞ ഒരു നാസാ യാത്രയെ കുറിച്ച് വളരെ വ്യത്യസ്തമായി അവതരിപ്പിക്കുകയും അതു വഴി കുട്ടികളിൽ ഇത്തരം യാത്രക്കൾക്ക് പ്രേരണ ഉണ്ടാക്കുകയും ചെയ്ത,കുട്ടികളുടെ സജീവ പങ്കാളിത്തം കൊണ്ട് ആകർഷകമായ ഈ ചടങ്ങ് ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ് ക്ലബ്ബ് കൺവീനർ പ്രശാന്തി ടീച്ചറുടെ കൃതജ്ഞതയോടെ സമാപിച്ചു.
CLICK HERE👆
CLICK HERE👆
AUGMENTED VIDEO BY GEETH MALHAR
CLICK HERE👆
CLICK HERE👆
PHASES OF MOON BY APARNA K RAMANAN
CLICK HERE👆
CLICK HERE👆
ISHANI KAMMATH-SHARING HER MEMORIES
CLICK HERE👆
No comments:
Post a Comment