Monday, August 9, 2021

HIROSHIMA DAY CELEBRATION-2021

 


ജി.ജി.എച്ച്.എസ് എസ് കോട്ടൺ ഹിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ 8/8/2021 ൽ ഗൂഗിൽ മീറ്റ് വഴി ഹിരോഷിമാ ദിനം ആചരിച്ചു. കുമാരി അക്ഷയയുടെ ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സോഷ്യൽ സയൻസ് അധ്യാപകൻ ശ്രീ. അജയകുമാർ സർ സ്വാഗതം പറഞ്ഞു. അഡീഷണൽ എച്ച് എം ശ്രീ.രാജേഷ് ബാബു സർ അധ്യക്ഷനായി. എച്ച് എം ശ്രീ വിൻസന്റ് സാറിന്റെ അഭാവത്തിൽ അഡീഷൽ എച്ച് .എം ശ്രീ രാജേഷ് ബാബു സർ  ഉദ്ഘാടനവും നിർവഹിച്ചു. ഈ ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തത് ഡോ. കെ ജി താരയാണ്. കോട്ടൺഹിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയായ ഡോ. താര  കേരളത്തിൽ നിന്നും ജിയോളജിയിൽ ഡോക്ടറേറ്റ് നേടിയ ആദ്യ വനിത. UNDP യുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിസാസ്റ്റർ മാനേജ്മെന്റ് ഗ്രൂപ്പിൽ  കേരളത്തിൽ നിന്നുള്ള ഏക അംഗം. യുദ്ധത്തിന്റെ ഭീകരാവസ്ഥയും, സ്നേഹത്തിന്റെ യും സാഹോദര്യത്തിന്റെയും ആവശ്യകതയും പ്രകൃതി സംരക്ഷണത്തിന്റെ അനിവാര്യതയുമെല്ലാം മനോഹരമായ വീഡിയോ ക്ലിപ്പിങ്‌സ് വഴി ഡോ. താര അവതരിപ്പിക്കുകയുണ്ടായി. ശാസ്ത്രം മനുഷ്യൻ എങ്ങനെ ഉപയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ അത്യന്തിക ഫലം,ഈ ഭൂമിയിലെ എല്ലാവരെയും കൂടെ നിർത്തണം , ഉത്തരവാദിത്ത്വമുള്ള പൗരന്മാർ ആയി മാറണം, സുസ്ഥിരമായ  ഒരു ജീവിത രീതിയാണ് നാം മുന്നോട്ടു കൊണ്ടു പോകേണ്ടത്,ഓരോ രാജ്യവും അവിടത്തെ ജനങ്ങളുടെ വിദ്യാഭ്യാസത്തിനാണ് പ്രാധാന്യം നൽകേണ്ടത് തുടങ്ങിയ ആശയങ്ങൾ ഡോ. താര തന്റെ അവതരണത്തിലൂടെ കുട്ടികളുമായി പങ്കുവച്ചു. തുടർന്നു നടന്ന ചർച്ചയിൽ കുട്ടികളുടെ സംശയങ്ങൾക്ക് മുഖ്യാതിഥി ഉത്തരം നൽകുകയുണ്ടായി. ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കോട്ടൺഹിൽ സ്കൂൾ സംഘടിപ്പിക്കുന്ന പ്രഭാക്ഷണ പരമ്പരയുടെ ഉദ്ഘാടനവും തദവസരത്തിൽ ഡോ. താര നിർവഹിക്കുകയുണ്ടായി. തുടർന്ന്  ഗാന്ധിജിയുടെ ആദ്യകാല സമരങ്ങളെക്കുറിച്ച് 5C യിൽ പഠിക്കുന്ന അഫ്രീൻ അൽത്താഫ് വളരെ മനോഹരമായി അവതരിപ്പിക്കുകയുണ്ടായി. സോഷ്യൽ സയൻസ് ക്ലബ്ബ് യു.പി വിഭാഗം കൺവീനർ ജെ. ഹലീമ ടീച്ചർ കൃതജ്ഞത രേഖപ്പെടുത്തി.

                     

           സൈറ ഷിബിലി .ആർ 10 H





                         SCANDA MOHAN 9D


SADAKO CRENE BY THANKALEKSHMI

                                                CLICK HERE👆


ABOUT SADAKO BY ADISREE                                                                                       CLICK HERE👆                                              



1 comment: